എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിലൊന്നായ സ്വപ്‌ന റീചാർജ് പ്ലാൻറെ വില 859 രൂപയിൽ നിന്ന് 899 രൂപയായി ഉയർത്തി. 84 ദിവസത്തെ ഈ പ്ലാൻ പ്രതിദിനം 1. 5 ജിബി ഡാറ്റ നൽകുന്നു. പുതിയ പ്ലാനിൽ റിവാർഡ്‌സ്‌മിനി സബ്‌സ്‌ക്രിപ്ഷൻ ഒഴിവാക്കിയെന്നും റിപ്പോർട്ടുണ്ട്. 899 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ, 100 എസ്എംഎസ്, 84 ദിവസത്തേക്ക് പ്രതിദിനം 1. 5 ജിബി ഡാറ്റ എന്നിവ ഉൾപ്പെടുന്നു.
ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയുന്നു. അഡോബ് എക്‌സ്‌പ്രസ് പ്രീമിയം, സ്‌പാം അലേർട്ടുകൾ, ഫ്രീ ഹെലോട്യൂണുകൾ എന്നിവയും ലഭിക്കും. ഓരോ 30 ദിവസത്തിലും ട്യൂൺ മാറ്റാം. ഉപഭോക്താക്കൾക്ക് ഈ വിലക്കയറ്റം തിരിച്ചടിയായി ഭവിക്കും.
Photo and News Source: Asianet News



