കൊച്ചിയിലെ പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി സ്വദേശിനിയായ 21 കാരിയായ കോളജ് വിദ്യാര്‍ഥിനി അഞ്ജന ബിജു പുഴയില്‍ അവശനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 10 മണിയോടെ കാലടി ചെങ്ങല്‍ പ്രദേശത്തായിരുന്നു കണ്ടെത്തൽ. പ്രദേശവാസികളാണ് ആദ്യം അഞ്ജനയെ പുഴയില്‍ കണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ സംഘം ചേർന്ന് അവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ 11 മണിയോടെ അവർ മരണപ്പെട്ടു.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന അഞ്ജനയുടെ മരണത്തെ തുടർന്ന് പെരുമ്പാവൂര്‍ പോലീസ് നടപടികള്‍ സ്വീകരിച്ചു.

Photo and News Source: Siraj Live