ലഖ്നൗ: ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈദ്യുതി ഉപഭോക്താക്കളുടെ താല്പര്യം കണക്കിലെടുത്ത് വിപ്ലവകരമായ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. സ്മാർട്ട് മീറ്ററുകളിൽ ബാലൻസ് തീരുകയാണെങ്കിൽ പോലും വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്ന തീരുമാനമാണ് പ്രധാനം. 2 കിലോവാട്ട് വരെ ലോഡ് ഉള്ള ഉപഭോക്താക്കൾക്ക് 200 രൂപയുടെ ഉപയോഗം വരെയോ അല്ലെങ്കിൽ മൂന്ന് ദിവസം വരെയോ വൈദ്യുതി ലഭിക്കും.
സാങ്കേതിക സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ പുതിയ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് നിർത്തിവച്ചു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയാണ് ലക്ഷ്യം. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ബാലൻസ് നെഗറ്റീവ് ആയാലും വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം.
ഉപഭോക്താക്കളെ സഹായിക്കാൻ അഞ്ച് ഘട്ടങ്ങളിലായി എസ്.എം.എസ് അലേർട്ട് സംവിധാനം ഏർപ്പെടുത്തി. ബാലൻസ് 30% ആയാലും തുടങ്ങുന്ന മുന്നറിയിപ്പുകൾ തുടരും. പുതിയ സ്മാർട്ട് മീറ്റർ സ്ഥാപിച്ചവർക്ക് 45 ദിവസത്തെ ട്രാൻസിഷൻ കാലയളവ് ലഭിക്കും. ഈ കാലയളവിൽ കണക്ഷൻ വിച്ഛേദിക്കില്ല. സ്മാർട്ട് മീറ്ററുകളുടെ ഗുണനിലവാരം പരിശോധിക്കാൻ ഐ.ഐ.ടി കാൺപൂരിലെ വിദഗ്ദ്ധരടങ്ങിയ സമിതിയെ നിയോഗിച്ചു. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
Photo and News Source: Janam TV



