ഐക്യുഒ കമ്പനിയുടെ പുതിയ സ്മാർട്ട്‌ഫോൺ ‘ഐക്യുഒ Z10 ടർബോ പ്ലസ്’ ഇന്ത്യൻ വിപണിയിലേക്ക് വരുന്നു. 6.78 ഇഞ്ച് 144 Hz ടച്ച് സ്ക്രീൻ ഡിസ്‌പ്ലേയുള്ള ഈ ഫോൺ, മീഡിയടെക് ഡൈമെൻസിറ്റി 9400+ പ്രോസസർ, 16GB റാമുമായി ലഭ്യമാകും. ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഈ ഫോൺ, 8,000mAh ബാറ്ററിയുമായി വരുമെന്നാണ് പ്രതീക്ഷ.
വിലയെന്നാൽ 28,000 മുതൽ 35,000 രൂപ വരെയാകും. റിയർ ക്യാമറയിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്നു. ഫ്രണ്ട് ക്യാമറ 16 മെഗാപിക്സലാണ്. പോളാർ ഗ്രേ, ക്ലൗഡ് വൈറ്റ്, ഡെസേർട്ട് നിറങ്ങളിൽ ലഭ്യമാകും. ഇന്ത്യൻ ലോഞ്ച് തീയതി ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഉടൻ തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
Photo and News Source: Kairali News



