തൃശ്ശൂര്‍ പൂരം എന്ന ലോകപ്രശസ്ത ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറ്റം. തുടർന്ന് പാറമേക്കാവിലും പൂരം കൊടിയേറ്റ ചടങ്ങ് നടക്കും.

വിസ്മയകരമായ പൂരത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഏപ്രില്‍ 24-ന് പൂരച്ചമയ പ്രദർശനം. 26-ന് പൂരപ്രേമികളുടെ കാത്തിരിപ്പ് തീർക്കും ദിവസം.

ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തില്‍വരവ്, പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനത്തിൽ നടക്കും.

Photo and News Source: Siraj Live