തിരുവനന്തപുരം മംഗലപുരം കൊയ്ത്തൂർ കോണത്ത് ഒരു വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വർക്ക് ഏരിയയും ബൈക്കും കത്തിനശിച്ചു. രാത്രി 12. 30 ഓടെ ഉണ്ടായ സംഭവത്തിൽ കുടുംബം ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ടതിനെ തുടർന്ന് ഉണർന്ന കുടുംബാംഗങ്ങൾ, വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്ത ബൈക്കും പൂർണ്ണമായും കത്തിനശിച്ചതായി കണ്ടെത്തി. ആളപായമൊന്നും ഉണ്ടായില്ല. നാട്ടുകാരുടെ വിവരം ലഭിച്ചതോടെ കഴക്കൂട്ടത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു.

ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ലീക്കാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് പ്രാഥമിക നിഗമനം. വീടിന്റെ വർക്ക് ഏരിയയും ബൈക്കും പൂർണ്ണമായും നഷ്ടപ്പെട്ടു.

Photo and News Source: Kairali News