ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ ‘സമ്മർ എഡിഷൻ’ വേനൽക്കാല യാത്രകളെ കൂടുതൽ സുഖകരമാക്കാനായി വിപണിയിലിറക്കി. തിരഞ്ഞെടുത്ത വേരിയന്റുകളില്‍ അത്യാധുനിക സവിശേഷതകളോടെ പുറത്തിറക്കിയിരിക്കുന്ന ഈ പതിപ്പിന്റെ വില 12.05 ലക്ഷം മുതൽ 17.89 ലക്ഷം രൂപ വരെയാണ്.

എക്സ് (EX) സമ്മർ എഡിഷനില്‍ സ്മാർട്ട് കീ, പുഷ് ബട്ടൺ സ്റ്റാർട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. പെട്രോളിന് 12.05 ലക്ഷം രൂപയും ഡീസലിന് 13.61 ലക്ഷം രൂപയുമാണ് വില. ക്വാഡ്-ബീം എല്‍ഇഡി ഹെഡ്ലാമ്പുകളും, ടെയില്‍ ലാമ്പുകളും, റിയർ ക്യാമറ, റിയർ സൺഷെയ്ഡ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

S (O) വേരിയന്റുകളില്‍ ഡാഷ് ക്യാമറ അധികമായി ലഭിക്കും. ഇതിന്റെ വില 14.19 ലക്ഷം മുതൽ 17.25 ലക്ഷം രൂപ വരെയാണ്. സുരക്ഷയ്ക്കും സാങ്കേതികവിദ്യയ്ക്കും പ്രാധാന്യം നൽകുന്ന നൈറ്റ് എഡിഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Photo and News Source: DriveSpark