പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ നീങ്ങിയ ഇറാന്റെ ചരക്കുകപ്പലിനെ അമേരിക്കൻ സൈന്യം ആക്രമിച്ചു. കപ്പലിന്റെ എഞ്ചിൻ റൂം തകര്‍ച്ചയിലായി. കസ്റ്റഡിയിലെടുത്ത കപ്പലിൽ വിശദമായ പരിശോധന നടത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.

വെടിനിരത്തൽ കരാർ ലംഘിച്ചതായി ഇറാൻ ആരോപിക്കുന്നു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. സമാധാന ചര്‍ച്ചകളിൽ നിന്ന് പിന്മാറുമെന്നും ഇറാൻ വ്യക്തമാക്കി. യുദ്ധത്തിന് സജ്ജമാണെന്നും ഇറാൻ സൈന്യം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പടക്കപ്പലുകൾ നിലയുറപ്പിച്ചിരിക്കുന്നു. മേഖലയിലെ സംഘർഷം വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയാണ് നിലവിൽ.

Photo and News Source: Kerala Online News