തൃശൂരിലെ ചേറ്റുവയിൽ നടന്ന വിവാഹവേളയിൽ വൻ തിരക്കിനിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ വീട്ടമ്മ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ദേശീയപാതയോട് ചേർന്ന ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. നടുവിൽക്കര സ്വദേശികളുടെ വിവാഹമായിരുന്നു അവിടെ നടന്നത്. തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്ന യുവതി, വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. പിന്നിലൂടെ കയ്യിട്ടാണ് അവൾ മാല പൊട്ടിക്കാൻ ശ്രമിച്ചത്. കഴുത്ത് വലിഞ്ഞതോടെ വീട്ടമ്മയുടെ ശ്രദ്ധയിൽ പെട്ടു.

ബഹളമായതോടെ വിവാഹത്തിനെത്തിയവർ യുവതിയെ കൈകാര്യം ചെയ്തു. തുടർന്ന് പോലീസിനെ വിളിച്ച് മോഷ്ടാവിനെ കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. യുവതിയുടെ കൂടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. ബഹളത്തിനിടെ അവർ രക്ഷപ്പെട്ടു. ചേറ്റുവ ചന്ദനക്കുടം നേർച്ചയിലെയും ആൾക്കൂട്ടത്തിനിടയിൽ മാല മോഷ്ടിക്കാനാണ് സംഘം പ്രവർത്തിച്ചതെന്ന് സംശയിക്കുന്നു.

Photo and News Source: Sathyam Online