വിരുന്നുകാരെ ആകർഷിക്കാൻ തയ്യാറാക്കുന്ന ബീഫ് കറി വിഭവം തന്നെയാണ് ഈ പാചകരീതി. പോത്തിന്റെ കഷണങ്ങൾ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മുളക്പൊടി, മല്ലിപൊടി, മഞ്ഞപൊടി, ചതച്ച കുരുമുളക്, ഉപ്പ്, മസാല, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, വിനാഗിരി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുക്കുന്നു.

ശേഷം കുക്കറിലിട്ട് വെള്ളം ചേർത്ത് വേവിക്കുന്നു. ഇറച്ചി വേവുമ്പോൾ ഗ്രേവി തയ്യാറാക്കാനായി മറ്റൊരു പാനിൽ എണ്ണ ചൂടാക്കി, കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പു, പെരുംജീരകം എന്നിവ വഴറ്റുന്നു. തുടർന്ന് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയുള്ളി, സവാള, മഞ്ഞപൊടി എന്നിവ ചേർത്ത് വഴറ്റി, ബീഫ് കഷണങ്ങളും പച്ചക്കായയും ചേർത്ത് ഇളക്കുന്നു.

വെള്ളം വറ്റുന്നതുവരെ അടച്ചുവച്ച് വേവിക്കുമ്പോൾ കട്ടിയുള്ള പരുവത്തിൽ ബീഫ് എടുക്കാം. മസാലകൾ പിടിച്ച അടിപൊളി പോത്തും കായയും ചേർന്ന രുചിയാണ് ഈ വിഭവത്തിന്റെ പ്രത്യേകത.

Photo and News Source: Kerala Online News