കൊച്ചിയിൽ ചൂടിന് ആശ്വാസമായി ശക്തമായ വേനൽ മഴ പെയ്തു. ഒരു മണിക്കൂറിലധികം നീണ്ട മഴയോടൊപ്പം ശക്തമായ കാറ്റും വീശി. ആലുവയടക്കം പലയിടത്തും മരങ്ങൾ കടപുഴകുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ചില പ്രദേശങ്ങളിൽ വൈദ്യുതി ബന്ധവും തടസപ്പെട്ടു. ആലുവ കരുമാലൂരിൽ ഒരു വീടിന്റെ മേല്‍ക്കൂര പറന്നുപോയി. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴ ചൂടിന് ശമനം നൽകി. വയനാട്ടിലും ഇടുക്കിയിലും ശക്തമായ മഴ പെയ്തു.
ഇവിടെയും മരങ്ങൾ കടപുഴകുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. പൊതുവെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയോടെ കാലാവസ്ഥ മാറിയതോടെ ജനങ്ങൾ ആശ്വാസം പ്രാപിച്ചു.
Photo and News Source: Janmabhumi



