മാങ്ങയുടെ മധുരസുഗന്ധം കലർന്ന മാംഗോ ഐസ്‌ക്രീം തയ്യാറാക്കാൻ എളുപ്പമാണ്. പഴുത്ത മാങ്ങ പൾപ്പ് ഒന്നര കപ്പ് എടുക്കുക. ഇതിലേക്ക് ഒരു കപ്പ് ഹെവി ക്രീം, മുക്കാൽ കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ക്രീം അടിച്ച് ക്രീം ആക്കിയ ശേഷം മിക്സ് ചെയ്തെടുക്കുക.

ഈ മിശ്രിതം അടപ്പുള്ള പാത്രത്തിൽ ഒഴിച്ച് ഫ്രീസറിൽ വയ്ക്കുക. രണ്ടു മണിക്കൂർ കഴിയുമ്പോൾ സ്പൂൺ കൊണ്ട് നന്നായി മിക്സ് ചെയ്യുക. വീണ്ടും ഫ്രീസറിൽ വയ്ക്കുക. അഞ്ചു മണിക്കൂർ കഴിഞ്ഞാൽ മാംഗോ ഐസ്‌ക്രീം തയ്യാറാകും. ഹാൻഡ് മിക്സർ ഇല്ലെങ്കിൽ മുട്ട അടിച്ചെടുക്കാനുള്ള ബീറ്റർ ഉപയോഗിക്കാം. മാങ്ങയുടെ സ്വാദും ക്രീമിന്റെ മൃദുത്വവും ചേരുന്ന ഈ ഐസ്‌ക്രീം വേനലിൽ തണുപ്പുള്ള ആസ്വാദനമാണ്.

Photo and News Source: Malayali Life