ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലോഹമായ സ്വർണം, പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ കണ്ടെത്തിയത് ഗവേഷകരെ അമ്പരപ്പിച്ചു. ന്യൂസീലൻഡിന് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കെർമാഡെക് ദ്വീപസമൂഹത്തിനടുത്തുള്ള ആഴക്കടലിലെ അഗ്നിപർവതങ്ങളിൽ നിന്നാണ് ഈ സ്വർണശേഖരം ലഭിച്ചത്. ജർമനിയിലെ ജിയോമാർ ഹെൽഹോൾട്ട്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ സാധ്യമായത്.

അഗ്നിപർവതങ്ങളിലെ സ്വർണ ഉൽപാദനം സബ്ഡക്ഷൻ സോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ടെക്റ്റോണിക് പ്ലേറ്റുകൾ തമ്മിലുള്ള ചലനത്തിൽ സമുദ്രജലം ഭൂമിയുടെ ആഴങ്ങളിലേക്ക് എത്തുന്നു. ഉയർന്ന താപനിലയിൽ ഈ ജലം ചുറ്റുമുള്ള പാറകളെ ഉരുക്കി, സ്വർണം അടങ്ങിയ സൾഫൈഡ് ധാതുക്കളെ പുറത്തുവിടുന്നു. ഈ പ്രക്രിയയെ ഹൈഡ്രസ് മെൽറ്റിംഗ് എന്ന് വിളിക്കുന്നു. ഇങ്ങനെ സ്വർണം പുറത്തുവരുന്നതാണ് പുതിയ കണ്ടെത്തലിന്റെ പിന്നിലെ സത്യം.

Photo and News Source: Kerala Kaumudi