പാലക്കാട് മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി വി അന്‍വർ കൂടിക്കാഴ്ച നടത്തി. സിപിഎം വിട്ട എല്ലാ നേതാക്കളുമായി ചർച്ച നടത്തുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച.

സിപിഎമ്മിൽ നിന്ന് വിട്ടുപോയവരുടെ കൂട്ടായ്മയ്ക്ക് രൂപം നൽകാനാണ് ശ്രമിക്കുന്നത്. യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത് ഈ പ്ലാറ്റ്ഫോമിന്റെ രൂപം തീരുമാനിക്കുമെന്ന് അന്‍വർ പറഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന നിരവധി പേരുകളുണ്ട്. കെ സി വേണുഗോപാലും, വി ഡി സതീശനും, രമേശ് ചെന്നിത്തലയുമാണ് പ്രധാന പരിഗണനകൾ.

സിപിഎം വിട്ട് വന്നവർ ലാഭക്കച്ചവടക്കാർ അല്ല. വമ്പന്‍ നഷ്ടം സഹിച്ച് വന്നവരാണ്. സ്വാഭാവികമായും ഒരു ഇടതു രാഷ്ട്രീയത്തിനായി ആഗ്രഹിക്കുന്നുവെന്നും അന്‍വർ പറഞ്ഞു. ഒറ്റപ്പെട്ട് ആരും ആക്രമണത്തിന് വിധേയമാകുന്ന സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം ben അഭിപ്രായപ്പെട്ടു.

പി വി അന്‍വറിന്റെ രാഷ്ട്രീയം ശരിയായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നാൽ വ്യക്തമാകുമെന്ന് എ സുരേഷ് പറഞ്ഞു. അന്‍വറുമായി ദീർഘകാല സൗഹൃദമുണ്ടെന്നും സുരേഷ് സമ്മതിച്ചു. നിലവിൽ ഇടത് രാഷ്ട്രീയം ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്യുന്നത് യുഡിഎഫ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Photo and News Source: Siraj Live