കിളിമാനൂരിൽ പോക്സോ കേസിൽ വ്യാപാരി ബിജുവിനെ (52) പോലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചുകാരിയായ പെൺകുട്ടിയെ അമ്മയുമായുള്ള അടുപ്പം മുതലെടുത്ത് പീഡിപ്പിച്ചതാണ് കുറ്റം. കുട്ടിയുടെ അമ്മ ബിജുവിന്റെ കടയിൽ ജോലി ചെയ്തിരുന്നതോടെ വീട്ടിൽ പ്രവേശിക്കാനുള്ള അവസരം ലഭിച്ചു. സിഡബ്ല്യുസിയുടെ കൗൺസിലിംഗിലൂടെയാണ് പീഡനവിവരം വെളിപ്പെട്ടത്. പോലീസ് വിവരം രേഖപ്പെടുത്തി ബിജുവിനെ ഇന്നലെ അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി പതിനാലു ദിവസത്തെ റിമാന്റ് വിധിച്ചു. മറ്റു പീഡനങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.
വ്യാപാരി സമിതികളിൽ നിന്നും പുറത്താക്കപ്പെട്ട ബിജു, കോവിഡ് കാലത്ത് റേഷൻ കടയിലെ മറിച്ചുവിറ്റ കേസിലും പ്രതിയാണ്.
Photo and News Source: Malayalam Express



