നോയിഡയിലെ തൊഴിലാളി പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമങ്ങളിൽ മുഖ്യസൂത്രധാരനായ ആദിത്യ ആനന്ദിനെ തമിഴ്‌നാട്ടിൽ നിന്ന് പോലീസ് പിടികൂടി. രാജ്യവ്യാപകമായി തിരച്ചിൽ നടന്നിരുന്ന ഇയാളെ തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന പ്രതി, ലോക്കൽ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

അക്രമങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് പോലീസ് വ്യക്തമാക്കി. മദർസൺ ഫാക്ടറിക്ക് പുറത്ത് നടന്ന സംഭവങ്ങൾ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാകാം എന്നും സംശയിക്കുന്നു. വി പി എൻ ഉപയോഗിച്ച് പാകിസ്താനിൽ നിന്നും പ്രവർത്തിക്കുന്ന രണ്ട് എക്സ് അക്കൗണ്ടുകൾ വഴി വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തി. മീർ ഇല്യാസി, ആയുഷി തിവാരി എന്നീ പേരുകളിലുള്ള അക്കൗണ്ടുകൾ വഴിയാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്.

ആദിത്യ ആനന്ദ്, രൂപേഷ് റായ്, മനീഷ ചൗഹാൻ എന്നിവരാണ് ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Photo and News Source: Kvartha