യമഹ ഫാസിനോ 125 Fi ഹൈബ്രിഡ് സ്‌കൂട്ടർ പുതിയ ഡിസൈനുമായി വിപണിയിലെത്തി. യുവാക്കളുടെ മാറിവരുന്ന രുചികളെ മുൻനിർത്തി പിൻഭാഗത്തെ ഡിസൈൻ പരിഷ്കരിച്ചു. കൂടുതൽ ഒതുക്കമുള്ളതും ആധുനികവുമായ ലുക്ക് നൽകാനാണ് ശ്രദ്ധിച്ചത്. നീളം കുറച്ച് 1780 മില്ലീമീറ്ററാക്കി, കോംപാക്ട് ലുക്കും വഴക്കവും (Agility) വർധിപ്പിച്ചു.

പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ സെക്ഷനും, വികോണിക് ടെയില്‍ ലൈറ്റും സ്‌കൂട്ടറിന് പ്രീമിയം ലുക്ക് നല്‍കുന്നു. ഇന്ത്യയിലെ യമഹ ആർ & ഡി വിഭാഗം ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ഈ മാറ്റങ്ങൾ വിഭാവനം ചെയ്തു. മുന്‍ഭാഗത്തെ ഡെക്കലുകളും ഡിസൈനില്‍ ഉൾപ്പെടുത്തി ആകർഷകമാക്കി.

ട്രാഫിക്കിലും ഇടുങ്ങിയ റോഡുകളിലും എളുപ്പം കൈകാര്യം ചെയ്യാനാകും വിധമാണ് സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള നീളം കുറച്ചിരിക്കുന്നത്. മെക്കാനിക്കലായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 125 സിസി എയർ കൂള്ഡ്, ഫ്യുവൽ ഇൻജക്റ്റഡ് എഞ്ചിനാണ് ഈ മോഡലിന് കരുത്തേകുന്നത്. യമഹയുടെ ബ്ലൂ കോർ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് എഞ്ചിന് ശക്തി നൽകുന്നത്.

Photo and News Source: DriveSpark