ലഖ്‌നൗ: പാർലമെന്റിൽ വനിതാ സംവരണ ബിൽ ഭേദഗതി നിയമനിർമ്മാണം പ്രതിപക്ഷം തടഞ്ഞ സംഭവം ദ്രൗപദിയുടെ വസ്ത്രാക്ഷേപം പോലെയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമർശിച്ചു.

ഉത്തർപ്രദേശിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ സമാജ് വാദി പാർട്ടിയും നേതാവ് അഖിലേഷ് യാദവും സ്ത്രീവിരുദ്ധരാണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകളെ രാഷ്ട്രീയമായി ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണങ്ങൾ തടയുന്നതെന്നും യോഗി പറഞ്ഞു.

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണ്ണ ദേവിയോടൊപ്പം പത്രസമ്മേളനത്തിൽ സംസാരിച്ച യോഗി, ലോക്സഭയിൽ ബിൽ പാസാക്കാത്തത് 'സ്ത്രീകൾക്കെതിരെയുള്ള ഗൂഢാലോചന'യാണെന്നും അവർ ക്ഷമിക്കില്ലെന്നും പറഞ്ഞു.

നാരീശക്തി വന്ദൻ അധിനിയമത്തിന്റെ ഭേദഗതി പാസാക്കിയിരുന്നെങ്കിൽ പാർട്ടി പരിധികൾക്കപ്പുറം അംഗീകാരം ഉറപ്പാക്കുമായിരുന്നു എന്നും അദ്ദേഹം വാദിച്ചു. പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ പെരുമാറ്റത്തിൽ സ്ത്രീകൾ രോഷാകുലരാണെന്നും കോൺഗ്രസ്, ഇൻഡി സഖ്യം എന്നിവർക്കെതിരെ ആരോപണം ഉയർത്തി.

Photo and News Source: Janmabhumi