ഭാരതീയ സാഹിത്യ പൈതൃകത്തിന്റെ മൂലസ്തംഭം കാവ്യസംസ്‌കാരമാണ്. ഓരോ ജനവിഭാഗത്തിന്റെയും തനതു ശൈലിയിൽ പിറവിയെടുക്കുന്ന കാവ്യരൂപങ്ങൾ സംസ്‌കാരത്തെ പുഷ്ടിപ്പെടുത്തുന്നു. കവിത എന്നാൽ പദങ്ങളെ മനോഹരമായ ചിത്രങ്ങളാക്കി, ഹൃദയങ്ങളെ ആനന്ദിപ്പിക്കുകയും ചിന്തയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഉദാത്ത സാഹിത്യശാഖയാണ്. ബിംബകല്‍പ്പനകളും അലങ്കാരങ്ങളും ഉപമകളും വേണ്ടിടത്തു സമന്വയിപ്പിച്ച്, അടുക്കും ചിട്ടയും താളവും ഒത്തുചേരുമ്പോൾ മിഴിവുറ്റ കാവ്യങ്ങളായി മാറുന്നു. ‘ഛന്ദസ്സുണ്ടെങ്കിലേ അന്തസ്സുള്ളു’ എന്നതുപോലെ, ചന്ദോബദ്ധമായിരിക്കണം കവിത. മനോവികാരങ്ങളെ പ്രതിപാദിക്കുന്ന കലയായ കവിത, ഹൃദയത്തിനു സംസ്‌കാരം വരുത്തുന്ന പദസമൂഹമാണ്.

കലയുടെ കലയെന്നും പണ്ഡിതർ വാഴ്ത്തുന്നു. വൃത്തവും താളവും പ്രാസവും ഇന്ന് കവികളുടെ ചർച്ചാവിഷയമാണ്. രചന കാവ്യാത്മകവും ഒതുക്കവുമാകണമെങ്കിൽ വൃത്തം അനിവാര്യമെന്നാണ് പണ്ഡിതമതം. ഒരു സൃഷ്ടി അതേതുതന്നെയായാലും വാര്‍ത്തെടുക്കാൻ അച്ച് പോലെ വൃത്തം അത്യാവശ്യമാണ്. പദങ്ങളെ കാവ്യാത്മകമായി വാര്‍ത്തെടുക്കുന്ന അച്ചാണത്.

Photo and News Source: Janmabhumi