തിരുവനന്തപുരം കുളത്തൂരിൽ ഒരു സിവിൽ സർവീസ് വിദ്യാർത്ഥിനിയെ അവളുടെ സുഹൃത്തായ യുവാവ് ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നത്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. രണ്ട് ദിവസം മുമ്പ് അപ്പാർട്മെന്റിൽ വെച്ചായിരുന്നു പീഡനം. വിദ്യാർത്ഥിനിയുടെ താമസമുറിയിലായിരുന്നു സംഭവം. 'കൂപ്പർ ദീപു' എന്നറിയപ്പെടുന്ന പ്രതി, പീഡനത്തിനു ശേഷം കേരളം വിട്ടു. പ്രതി തന്റെ കൈയ്യിൽ പീഡന ദൃശ്യങ്ങൾ ഉണ്ടെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പോലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

കേരളത്തിന് പുറത്തും പ്രതിയെ കണ്ടെത്താൻ ശ്രമം നടക്കുന്നു. വിദ്യാർത്ഥിനിയോടൊപ്പം മറ്റൊരു റുമേറ്റും സംഭവ സമയത്ത് ഉണ്ടായിരുന്നു.

Photo and News Source: Marunadan Malayali