വഴുതക്കാട് നടന്ന വാഹനാപകടത്തിൽ മണിയൻപിള്ള രാജുവിന്റെ മദ്യപാനം സ്ഥിരീകരിക്കാനായില്ല. ക്ലബ്ബിന് മുന്നിൽ നടന്ന സംഭവത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേര് പരിക്കേറ്റു. അപകടത്തിനു ശേഷം വാഹനം നിറുത്താതെ പോയതാണ് വിവാദം സൃഷ്ടിച്ചത്. രക്തപരിശോധന 12 മണിക്കൂറിന് ശേഷമാണ് നടത്തിയത്. ലാബ് റിപ്പോർട്ടിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. എന്നാൽ, വാഹനം നിറുത്താതെ പോയ കുറ്റം നിലനിൽക്കുന്നതായി പോലീസ് അറിയിച്ചു. സംഭവം നടന്ന് 8 മണിക്കൂർ കഴിഞ്ഞാണ് രാജു പോലീസിനെ വിവരം അറിയിച്ചത്.
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കാലതാമസം അന്വേഷണത്തെ ബാധിച്ചേക്കാം.
Photo and News Source: Malayali Life



