കൊച്ചി തുറമുഖത്തിന്റെ അതീവ സുരക്ഷാ മേഖലയായ സതേൺ കോയിൽ ബെർത്തിൽ (എസ്. സി. ബി. ) രാവിലെ 7. 50 ഓടെ നിയമവിരുദ്ധമായി കയറിയ രണ്ട് മാധ്യമപ്രവർത്തകരെയും ഒരു ബോട്ട് ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർ ഇറാനിയൻ കപ്പലിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ സർക്കാരിന്റെ നയതന്ത്ര തീരുമാനത്തിന്റെ ഭാഗമായി ഇവിടെ നങ്കൂരമിട്ട കപ്പലിന്റെ ചിത്രങ്ങൾ പകർത്തിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമമായിരുന്നു എന്ന് എഫ്. ഐ. ആറിൽ രേഖപ്പെടുത്തി. ബിഎൻഎസ് സെക്ഷൻ 329 (3) പ്രകാരവും ഔദ്യോഗിക രഹസ്യ നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Photo and News Source: Malayalam Reporter