തിരുവനന്തപുരത്തെ വാഹനാപകടത്തിൽ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ചിറ്റ് ലഭിച്ചു. ഫെബ്രുവരി 5-ന് വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ രാജുവിന്റെ കാർ ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരുക്ക് പറ്റി.

അന്ന് രാത്രി അറസ്റ്റ് ചെയ്യാതിരുന്ന രാജു പിറ്റേ ദിവസം സ്വയം പോലീസ് സ്റ്റേഷനിൽ ഹാജരായി. സി.സി.ടി.വി ദൃശ്യങ്ങൾ വഴി വണ്ടി അമിതവേഗത്തിൽ ഓടിച്ചതല്ലെന്ന് വ്യക്തമായി. എന്നാൽ മദ്യപിച്ചാണോ വണ്ടിയോടിച്ചതെന്ന സംശയം തുടർന്നു. രാജു ഇത് നിഷേധിക്കുകയും രക്തപരിശോധനയ്ക്ക് തയ്യാറാകുകയും ചെയ്തു.

രണ്ടു മാസത്തെ പരിശോധനയ്ക്ക് ശേഷം ആല്‍ക്കഹോളിന്റെ സാന്നിധ്യം ഇല്ലെന്ന് സ്ഥിരീകരിച്ചു. മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവായി. തെറ്റ് ചെയ്തിട്ടില്ലെന്നത് ഉറപ്പായതോടെ രാജു സന്തോഷം പ്രകടിപ്പിച്ചു. ഈ വിവാദം സാധാരണ വാഹനാപകട കേസായി അവസാനിച്ചു.

Photo and News Source: Newsthen