പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ഷെറിൻ തോമസിന് യാത്രയയപ്പ് നൽകി. 2024, 2025 വർഷങ്ങളിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന അവർ മുഹറഖ് ഏരിയ കോഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കലവറ റസ്റ്റോറന്റിൽ നടന്ന യോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് മോൻസി ബാബു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുനു കുരുവിള സ്വാഗതം നടത്തി. വിഷ്ണു ദേവാഞ്ജനം, ട്രഷറർ വിനീത് വി പി, ലേഡീസ് വിംഗ് പ്രസിഡന്റ് ദയ ശ്യം, സെക്രട്ടറി ലിബി ജെയ്സൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബഹറിൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷെറിനെ അസോസിയേഷൻ ഉപഹരിച്ചു. പ്രവർത്തനങ്ങളിൽ കൂടുതൽ ആശംസകളും പ്രാർത്ഥനകളും നൽകി.
Photo and News Source: Sathyam Online


