തിരുവനന്തപുരത്ത് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടന്ന വാഹനാപകടത്തിൽ പങ്കെടുത്ത മണിയൻപിള്ള രാജുവിന്റെ രക്തപരിശോധനയിൽ മദ്യം കണ്ടെത്തിയില്ല. കെമിക്കൽ ലാബിൽ നിന്നുള്ള റിപ്പോർട്ടിലാണ് ഇത് സ്ഥിരീകരിച്ചത്. തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി.
വാഹനം ഇടിച്ചശേഷം നിരത്തിലൂടെ ഓടിച്ചുപോയതാണ് രാജുവിനെതിരെയുള്ള പ്രധാന കുറ്റം. ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം. ക്ലബിൽ നിന്നിറങ്ങിയ രാജുവിന്റെ കാറിലേക്ക് ബൈക്ക് ഇടിക്കുകയും, ബൈക്കുകാരൻ തെറിച്ച് വീഴുകയും ചെയ്തു. സംഭവാനന്തരം രാജു വാഹനം നിരത്തിലൂടെ ഓടിച്ചുപോയി. അടുത്ത ദിവസം രാവിലെ പോലീസ് സ്റ്റേഷനിൽ സ്വയം ഹാജരായി. തുടർന്ന് വൈദ്യപരിശോധന നടത്തുകയും, രാജുവിനെ അറസ്റ്റുചെയ്യുകയും ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു.
Photo and News Source: Siraj Live



