ബെലഗാവി സ്വദേശിനിയായ സത്യ എന്ന യുവതി കാണാതെപോയതോടെ ആരംഭിച്ച അന്വേഷണത്തിൽ കുടുംബം നടത്തിയ ദുരഭിമാനക്കൊലയാണെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് ബന്ധുക്കളെ അറസ്റ്റ് ചെയ്തു. സന്തോഷിനെ വിവാഹം കഴിച്ച സത്യ, കൃഷ്ണ എന്നയാളുമായി അടുപ്പത്തിലായിരുന്നു. തുടക്കത്തിൽ തന്നെ അവർ ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഒരുമിച്ച് താമസിക്കാൻ തുടങ്ങി. മാർച്ച് 13-ന് ബന്ധുക്കൾ സത്യയെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. ജാതി ചൂണ്ടിക്കാട്ടി അവരുടെ ബന്ധത്തെ എതിര്‍ക്കാൻ ശ്രമിച്ചു.

എന്നാൽ കൃഷ്ണക്കൊപ്പം ജീവിക്കാൻ തീരുമാനിച്ച സത്യയെ കൊലപ്പെടുത്താൻ ബന്ധുക്കൾ തീരുമാനിച്ചു. അമ്മാവൻ പ്രകാശ്, സഹോദരൻ ഷാനുര്, സഹോദരീ ഭർത്താവ് മൊരബാദ് എന്നിവർ ചേർന്ന് വിഷം നൽകി സത്യയെ കൊലപ്പെടുത്തി. സംഭവം മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലായിരുന്നു. യുവതി മരിച്ചതിന് ശേഷം തെളിവുകൾ നശിപ്പിക്കാനായി പ്രാദേശിക ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകളും നടത്തി. ബെലഗാവി പൊലീസ് സ്റ്റേഷനിൽ കൃഷ്ണ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

ആദ്യം താല്പര്യമില്ലാതിരുന്ന പൊലീസ് പിന്നീട് കേസ് റീഓപ്പൺ ചെയ്യുകയായിരുന്നു. യുവതിയുടെ മാതാവിന്റെ വിശ്വാസ്യത പിടിച്ചുപറ്റിയാണ് കേസിന്റെ ചുരുളഴിഞ്ഞത്.

Photo and News Source: Kerala Online News