ദോഹ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ മതനിരപേക്ഷ ജാഗ്രതയ്ക്കുള്ള അംഗീകാരമാണെന്ന് പ്രവാസി വെൽഫെയർ organisation അഭിപ്രായപ്പെട്ടു. കുറച്ചുകാലമായി കേരളം സംരക്ഷിച്ചുവരുന്ന മതനിരപേക്ഷ ജനാധിപത്യബോധത്തിന് ഭീഷണിയായ സാമൂഹിക ധ്രുവീകരണ ശ്രമങ്ങളെ തുരങ്കംവെക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയം. വർഗീയ പരാമർശങ്ങളും പ്രസ്താവനകളും നടത്തി സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്ന ഭരണകൂട നിലപാടിനെ ജനങ്ങൾ തള്ളിപ്പറഞ്ഞതിന്റെ കനത്ത തിരിച്ചടിയാണ് ഈ ഫലം.

ഇടതുപക്ഷം അതിന്റെ ദൗത്യം മറക്കുകയും സംഘപരിവാർ അജണ്ടകൾക്ക് വിധേയരാവുകയും ചെയ്തതിന്റെ ഫലമായി കേരളത്തിന്റെ സാമൂഹിക സൗഹാർദ്ദം തകർക്കുന്നതിനും കുടപിടിക്കുകയും ചെയ്തു. ഇതിന്റെ പ്രതിഫലമായാണ് മൂന്ന് സീറ്റുകളിൽ സംഘപരിവാർ വിജയിച്ചത്. ഈ സാഹചര്യത്തിൽ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിലെ ഭരണം വിവിധ മേഖലകളിൽ ജനങ്ങളെ പിന്തുണക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിൽ സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. ഈ പരാജയത്തിന്റെ തെളിവാണ് മന്ത്രിമാരുടെ കൂട്ടത്തോൽവി.

അധികാരത്തിലെത്തുന്ന യുഡിഎഫിന് ജനങ്ങൾ അർപ്പിച്ച വിശ്വാസം പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിന് ഏറ്റിട്ടുള്ള പരിക്കുകൾ പരിഹരിക്കുക എന്നതാണ് അതിൽ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം. അതോടൊപ്പം പാർശ്വവൽക്കരിക്കപ്പെടുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്ത സാധാരണക്കാർക്ക് നീതി നടപ്പിലാക്കാനും അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കാനും സർക്കാരിന് ബാധ്യതയുണ്ടാകും. ഇക്കാര്യത്തിൽ വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ ശ്രദ്ധ പുലർത്തുമെന്ന് പ്രവാസി വെൽഫെയർ organisation പ്രതീക്ഷിക്കുന്നു.

Photo and News Source: Mathrubhumi