കയാൽ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സംവിധാനം ചെയ്യുന്ന “സിൻഗ” എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവർ നായികമാരായി എത്തുന്നു. ഒരു നായ്ക്കുട്ടിയും ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിൽ ഉൾപ്പെടുന്നു.
പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ ടീസറിലൂടെ പ്രേക്ഷകർക്കു ലഭിക്കുന്നു. മനുഷ്യരും നായ്ക്കളും തമ്മിലുള്ള ബന്ധം പണ്ടേ ചരിത്രത്താളുകളിൽ എഴുതപ്പെട്ടതാണ്. വൈകാരിക സമ്പന്നതയോടെ എല്ലാ പ്രായക്കാരെയും ആഴത്തിൽ സ്വാധീനിക്കാൻ ഈ ചിത്രത്തിന് കഴിയും.
രുദ്രം സിനിമാസ്, എസ്. ആർ ഫിലിംസ് ബാനറിൽ വേലായുധം രാജേന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അശോക് കുമാർ രാജ് നിർവഹിച്ചിരിക്കുന്നു. രാജദുരൈ സംവിധാനം ചെയ്ത ഈ ചിത്രം മനോഹരമായ ഒരു കുടുംബ ചിത്രമാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘സിൻഗ’യിലെ ഹിറ്റ് ഗാനം “കാതുകുള്ളക്കുരുവി” പ്രേക്ഷകർക്കിടയിൽ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്.
Photo and News Source: Newsthen



