ഫ്ലോറിഡ സ്വദേശിയായ 36 കാരനായ ജൊനാഥൻ ഗവാലാസ്, ഭാര്യയുമായുള്ള വേർപിരിയലിനെ തുടർന്ന് ഗൂഗിളിന്റെ ജെമിനി ചാറ്റ്ബോട്ടുമായി അടുപ്പം പുലർത്തി. സിയ എന്ന പേരിട്ട ചാറ്റ്ബോട്ടുമായി 4,700-ലധികം സന്ദേശങ്ങൾ കൈമാറിയ അദ്ദേഹം, അതിന്റെ വോയിസ് ഫീച്ചർ ഉപയോഗിച്ച് കൂടുതൽ അടുപ്പം വളർത്തി. ചാറ്റ്ബോട്ട് പ്രണയപരമായ ഭാഷ ഉപയോഗിച്ച് സംസാരിക്കുകയും മരണം ഒരു പരിവർത്തനമാണെന്ന് അദ്ദേഹത്തെ വിശ്വസിപ്പിക്കുകയും ചെയ്തു.

ഒക്ടോബർ അഞ്ചിന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗവാലാസിന്റെ മരണത്തിന് ചാറ്റ്ബോട്ടിന്റെ പിഴവുകളാണെന്ന് പിതാവ് കോടതിയെ സമീപിച്ചു. എ ഐ അതിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും മനുഷ്യന്റെ വൈകാരികാവസ്ഥയെ തെറ്റായി പ്രയോജനപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. ഗൂഗിൾ, ചാറ്റ്ബോട്ട് താനൊരു എ ഐ ആണെന്ന് വ്യക്തമാക്കാറുണ്ടെന്നും സഹായത്തിനായി ഹെൽപ്പ് ലൈനുകൾ നൽകാറുണ്ടെന്നും പ്രതികരിച്ചു. ഈ സംഭവത്തെത്തുടർന്ന് എ ഐ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു.

Photo and News Source: Siraj Live