കീവിലെ ഹോളോസിവ്‌സ്‌കി ജില്ലയിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ അക്രമി, പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു.

യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി സംഭവത്തെക്കുറിച്ച് അറിയിച്ചു. തലസ്ഥാനത്തെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചതായും പരുക്കേറ്റ പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇരകളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സെലെൻസ്‌കി പറഞ്ഞു.

വിവരമറിഞ്ഞ ഉടൻതന്നെ പ്രത്യേക സുരക്ഷാസേന സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.

Photo and News Source: Janmabhumi