കോഴിക്കോട് കാശ്മീർ കുന്നിൽ വച്ച് നടന്ന ചടങ്ങിൽ ക്രൈറ്റർ ഗ്രൂപ്പിന്റെ ‘ദ സ്കൈ’ എന്ന പ്രീമിയം റെസിഡൻഷ്യൽ പദ്ധതി പ്രഖ്യാപിച്ചു. ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഇഫ്ലു റഹ്മാൻ ഈ പദ്ധതി പൊതുജനങ്ങൾക്കായി സമർപ്പിച്ചു. ‘ഭാവിയെക്കുറിച്ച് ദീർഘദർശനം നടത്തുന്ന ഒരോ വ്യക്തിയെയും സൃഷ്ടിക്കുന്നതിൽ ഒരു വീടിന് പങ്കുണ്ടെന്നും അനുയോജ്യമായ ചുറ്റുപാടുകൾ ചിന്തകളെ കൂടുതൽ തെളിച്ചമുള്ളതാക്കാനും കഴിവുകളെ പുറത്തെടുക്കാനും കഴിയുമെന്നും’ അദ്ദേഹം പറഞ്ഞു. ആഗോള പ്രശസ്തരായ സ്റ്റീവ് ജോബ്സ്, ബിൽ ഗേറ്റ്സ് തുടങ്ങിയവർ പ്രകൃതിയോട് ചേർന്നുള്ള ശാന്തമായ ഇടങ്ങൾ തിരഞ്ഞെടുത്തതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. ‘Going, growing and glowing together’ എന്ന തത്വമാണ് ക്രൈറ്റർ ഗ്രൂപ്പിന്റെ അടിസ്ഥാനമെന്നും, താമസസ്ഥലങ്ങൾ മാത്രമല്ല, വ്യക്തികളുടെ വളർച്ചയെയും സ്വാധീനിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈറ്റർ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡെറിൽ ജോൺ ‘ദ സ്കൈ’ പദ്ധതിയെ മികച്ചൊരു നിക്ഷേപ പദ്ധതിയാക്കി മാറ്റുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ചു. ‘കാലമെത്ര കഴിഞ്ഞാലും മൂല്യവും ഭംഗിയും ചോർന്നുപോകാത്ത വിധത്തിലാണ് ഓരോ വീടും രൂപകൽപ്പന ചെയ്തിരിക്കുന്നത്’ എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ 300-ലധികം പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ആഡംബര വാഹനമായ ‘ലംബോർഗിനി’യുടെ ഉറൂസ്, ടെമറാരിയോ മോഡലുകളുടെ പ്രദർശനവും നടന്നു. നഗരഹൃദയത്തിൽ നിന്ന് 12 മിനിറ്റ് ദൂരത്തിൽ, പ്രകൃതിഭംഗി തുളുമ്പുന്ന കാശ്മീർ കുന്നിലെ ടേബിൾ ടോപ്പ് ഭൂപ്രകൃതിയിലാണ് പദ്ധതി ഒരുങ്ങുന്നത്. ഏകദേശം 250 കോടി രൂപ ചെലവുവരുന്ന പദ്ധതിക്ക് കീഴിൽ 10 ഏക്കറിലായി 62 ആഡംബര വില്ലകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 7 മുതൽ 12 സെൻറ് വരെയുള്ള പ്ലോട്ടുകളിൽ 3,200 മുതൽ 5,700 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വില്ലകളാണ് ഉയരുക.
പദ്ധതിയുടെ ഭാഗമായി 22,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ക്ലബ്ബ് ഹൗസ്, പെൻറ് ഹൗസ്, 20 മീറ്റർ സ്വിമ്മിംഗ് പൂൾ, 150 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, മിനി ഗോൾഫ് കോഴ്സ്, പിക്സൽ ബോൾ കോർട്ട്, 1.5 കിലോമീറ്റർ സൈക്ലിംഗ് ട്രാക്ക്, ഹെലിപാഡ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത തെന്നിന്ത്യൻ നടി ശ്രിയ ശരൺ ‘ദ സ്കൈ’യുടെ ബ്രാൻഡ് അംബാസഡറാണ്. ‘ലോകാ-ചാപ്റ്റർ-1’ എന്ന സിനിമയിലൂടെ പ്രശസ്തയായ ഗായിക സെബ ടോമി ആലപിച്ച ‘ദ സ്കൈ ഗീത’ ചടങ്ങിൽ പുറത്തിറക്കി. ക്രൈറ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡാഡു ഇഫ്ലു, റെഷ്മി ഭട്ട്, മുനീസ് മുസ്തഫ, സി.വി. അജ്നാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Photo and News Source: Mathrubhumi










