കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ റിഗർ തസ്തികയിലേക്ക് 40 ഒഴിവുകൾ പ്രഖ്യാപിച്ചു. എട്ടാം ക്ലാസ് പാസായവർക്കു മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. അപ്രന്റിസ്‌ഷിപ്പ് ട്രെയിനിംഗ് സ്കീം വഴിയാണ് നിയമനം. രണ്ട് വർഷത്തെ പരിശീലനത്തിനു ശേഷം കരാർ അടിസ്ഥാനത്തിൽ സ്ഥിരനിയമനം ലഭിക്കും.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 മേയ് 30 ആണ്. ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് ഈ അവസരം ലഭ്യമല്ല. ശാരീരിക യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രായപരിധി 2026 മേയ് 30-ലെ പ്രകാരം ജനറൽ, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 18 മുതൽ 23 വയസ് വരെയും, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് പരമാവധി 28 വയസ്സും ആണ്.
പരിശീലന കാലയളവിൽ ലഭിക്കുന്ന സ്റ്റൈപെൻഡും പരിശീലനാനന്തരം പ്രതീക്ഷിക്കുന്ന ശമ്പളവും ഗണ്യമാണ്. ഒന്നാം വർഷം 11,000 രൂപയും രണ്ടാം വർഷം 12,000 രൂപയും മാസം ലഭിക്കും. പരിശീലനം പൂർത്തിയായ ശേഷം ഒന്നാം വർഷം 22,100 രൂപയും അധിക സമയം 5,530 രൂപയും, രണ്ടാം വർഷം 22,800 രൂപയും 5,700 രൂപയും, മൂന്നാം വർഷം 23,400 രൂപയും 5,850 രൂപയും ലഭിക്കും.
യോഗ്യതാ മാനദണ്ഡങ്ങളും സർട്ടിഫിക്കറ്റുകളുടെ പരിശോധനയും അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് ഫിസിക്കൽ ടെസ്റ്റ് നടത്തി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും https://cochinshipyard.in/uploads/career/242b385d48b43e9114c366ef82ba57ee.pdf എന്ന ലിങ്കിൽ വിജ്ഞാപനം സന്ദർശിക്കാം.
Photo and News Source: Samakalika Malayalam










