ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ ഭാവി ഇനി ഗവർണർ ആര്.എന്. രവിയുടെ കയ്യിലാണ്. മെയ് 7 ആണ് മമതയുടെ കാലാവധി അവസാനിക്കാനുള്ള അവസാന ദിവസം. അതിനുമുമ്പ് ഗവർണർക്കു രാജി സമർപ്പിക്കേണ്ടതാണ്. എന്നാൽ, താന്‍ സ്ഥാനമൊഴിയില്ലെന്നും ഗവർണർക്കു രാജി നല്കില്ലെന്നുമുള്ള മമതയുടെ വാശി തുടരുകയാണ്. രാജി നല്കിയില്ലെങ്കിൽ, നിയമവിദഗ്ദ്ധരുടെ ഉപദേശപ്രകാരം മമതയെ പിടിച്ചുപുറത്താക്കാനുള്ള നടപടികള്‍ ഗവർണർ എടുക്കാം.

പൊലീസിനെ ഉപയോഗിച്ച് മമതയെ ഒഴിവാക്കണമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും നിയമവിദഗ്ദ്ധനുമായ ജെത് മലാനി അഭിപ്രായപ്പെട്ടിരുന്നു. ഗവർണർ രവി ഇത്തരം അഭിപ്രായങ്ങള്‍ പഠിച്ചുവരികയാണ്. മമതയുടെ കാലാവധി തീരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ഉള്ളൂ.

കടുത്ത തീരുമാനങ്ങളെടുക്കാന്‍ മടിയില്ലാത്ത ഗവർണറാണ് ആര്.എന്. രവി. 1976ലെ ഐപിഎസ് ബാച്ചിലുണ്ടായിരുന്ന രവി, കേന്ദ്ര രഹസ്യാന്വേഷണ വകുപ്പിലും സുരക്ഷാ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഗവർണറായിരിക്കെ, ഡിഎംകെ സർക്കാരിന്റെ ഏകാധിപത്യ പ്രവണതകളെ എതിർത്ത ഗവർണറായിരുന്നു രവി. ബംഗാളിലെ ഗവർണറായി നിയമിതനായതിനുശേഷം, സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് പരീക്ഷിക്കപ്പെടും.

Photo and News Source: Janmabhumi