കീവിൽ നടന്ന വെടിവെപ്പിൽ ഏഴുപേർ മരിച്ചു. ഒരു സൂപ്പർമാർക്കറ്റിനുള്ളില്‍ ആളുകളെ ബന്ദിയാക്കിയ അക്രമി പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടു. സംഭവം നീണ്ടു നിൽക്കവേ സുരക്ഷാ സേന കെട്ടിടം തകർത്ത് അകത്തു കയറി അക്രമിയെ നിയന്ത്രിച്ചു.

അക്രമി ആദ്യം പൊതുസ്ഥലത്ത് വെടിയുതിർക്കുകയും പിന്നീട് സ്റ്റോറിനുള്ളിൽ ഒളിക്കുകയും ചെയ്തു. പോലീസ് അക്രമിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പോലീസ് കെട്ടിടത്തിലേക്ക് പ്രവേശിച്ചപ്പോൾ അക്രമി പ്രതിരോധിക്കാൻ ശ്രമിച്ചു.

തെരുവിൽ നാലുപേരെയും സൂപ്പർമാർക്കറ്റിൽ ഒരാളെയും വെടിവെച്ച് കൊന്നതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റ യുവതി ആശുപത്രിയിൽ മരിച്ചതോടെ മരണസംഖ്യ ഏഴായി. ഹോളോസിവ്‌സ്‌കി ഡിസ്ട്രിക്റ്റിലായിരുന്നു സംഭവം. നിയമപരമായി രജിസ്റ്റർ ചെയ്ത കാര്‍ബൈൻ തോക്കാണ് അക്രമി ഉപയോഗിച്ചത്. സംഭവം നടന്ന സമയത്ത് ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ പോലീസ് പ്രവേശിക്കുന്നതും പ്രദേശവാസികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതും ദൃശ്യങ്ങളായി പുറത്തുവന്നു.

Photo and News Source: Siraj Live