കുവൈറ്റിൽ ലഹരിമരുന്ന് മാഫിയകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടി തുടരുകയാണ്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍-സബയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ അനധികൃത കഞ്ചാവ് കൃഷി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ലഹരി വിരുദ്ധ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീടിനുള്ളിൽ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിരുന്ന കഞ്ചാവ് കൃഷി കണ്ടെത്തിയത്. മണ്ണും വളവും കൃത്രിമ വെളിച്ചവും ഉപയോഗിച്ച് ഒരുക്കിയ തോട്ടത്തില്‍ നിന്ന് ഏഴ് പേര് പോലീസ് പിടിച്ചെടുത്തു. വില്‍പ്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന ഏകദേശം ഒരു കിലോ കഞ്ചാവും പ്രതികളുടെ പക്കല്‍ ഉണ്ടായിരുന്ന തോക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച്, ലഹരി വിരുദ്ധ നടപടികളിൽ കൂടുതൽ കർശനത പുലര്‍ത്തുമെന്ന് പ്രസ്താവിച്ചു. ലഹരി മരുന്നുകളുടെ വ്യാപാരത്തിനെതിരെ തുടരുന്ന പോരാട്ടത്തിന്റെ ഭാഗമായി ഈ നടപടി കണക്കാക്കപ്പെടുന്നു. പ്രതികളെ നിയമത്തിന് മുമ്പാകെ ഹാജരാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ലഹരി വിരുദ്ധ നിയമപ്രകാരം കർശനമായ ശിക്ഷാ വ്യവസ്ഥയുണ്ട്. കഞ്ചാവ് കൃഷി, സംഭരണം, വില്‍പ്പന എന്നിവയെല്ലാം കർശനമായി നിരോധിച്ചിരിക്കുന്നു. ഈ സംഭവം ലഹരി മാഫിയകളുടെ പ്രവർത്തനങ്ങളെ തടയുന്നതിൽ പോലീസിന്റെ വിജയമായി കണക്കാക്കപ്പെടുന്നു. കൂടുതൽ അന്വേഷണങ്ങൾ നടക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

Photo and News Source: Kerala Online News