മുംബൈയിലെ ടി.സി.എസ് ഓഫീസിൽ നടന്ന മതംമാറ്റവും ലൈംഗിക അതിക്രമങ്ങളും വെളിച്ചത്തിലാക്കിയത് നാസിക് സിറ്റി പൊലീസിലെ ഏഴ് പെൺപുലികളാണ്. 40 ദിവസത്തെ രഹസ്യ ഓപ്പറേഷനിലൂടെ അവർ വർഷങ്ങളായി ഒളിച്ചിരുന്ന രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നു.

ശുചീകരണ ജീവനക്കാരുടെയും അറ്റക്കുറ്റപ്പണിക്കാരുടെയും വേഷത്തിൽ ഓഫീസിനുള്ളിൽ പ്രവേശിച്ച അവർ, ഓഫീസിന്റെ എല്ലാ കോണിലും കയറിപ്പറ്റി. ജീവനക്കാരുടെ നീക്കങ്ങളും സ്വകാര്യ ഒത്തുചേരലുകളും നിരീക്ഷിച്ചു. പ്രതികളിലൊരാളുടെ ഫോണിൽ ഹിന്ദു ജീവനക്കാരിയുടെ മതവേഷത്തിലുള്ള ചിത്രം കണ്ടെത്തി.

ഓഫീസിൽ ഹിന്ദു ജീവനക്കാരെ ഇതര മതത്തിന്റെ ആചാരങ്ങൾ അനുകരിക്കാൻ പരിശീലിപ്പിച്ചതായും ഒരു പ്രതി ജീവനക്കാരിയോട് മോശമായി പെരുമാറിയതായും കണ്ടെത്തി. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമങ്ങളും കണ്ടെത്തി. ഇതോടെ പ്രതികളെ എളുപ്പത്തിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചു.

വഴിത്തിരിവായ മൊഴി, മകൾ സ്വഭാവത്തിലും മതപരമായ ആചാരങ്ങളിലും കാണിച്ച മാറ്റങ്ങളെക്കുറിച്ചായിരുന്നു. ഇതോടെ കേസ് കൂടുതൽ ശക്തമായി.

Photo and News Source: Kerala Kaumudi