തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കുറ്റത്തിന് 20 കാരൻ അറസ്റ്റിലായി. പഴഞ്ഞി സ്വദേശി ആദര്‍ശിനെയാണ് കുന്നംകുളം പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെൺകുട്ടി പ്ലസ് ടു വിദ്യാർത്ഥിനിയായിരിക്കെ ഇയാൾ ലൈംഗികാതിക്രമം നടത്തിയതായി പോലീസ് വ്യക്തമാക്കുന്നു.

തുടർന്ന് വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹത്തിൽ നിന്ന് പിന്തിരിയാന്‍ ശ്രമിച്ചപ്പോൾ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തിയപ്പോൾ പ്രതി പിടിയിലായി. ഇപ്പോൾ പ്രതി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Photo and News Source: Marunadan Malayali