ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) 250 ജോലി ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ജൂനിയർ എക്സിക്യൂട്ടീവ്, സെക്രട്ടറി, അസോസിയേറ്റ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ bharathpetroleum.in എന്ന ബിപിസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി മേയ് 17 ആണ്.

ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയ്ക്കായി 210 ഒഴിവുകളും, സെക്രട്ടറി തസ്തികയ്ക്കായി 8 ഒഴിവുകളും, അസോസിയേറ്റ് എക്സിക്യൂട്ടീവ് തസ്തികയ്ക്കായി 32 ഒഴിവുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അപേക്ഷ സ്‌ക്രീനിംഗ്, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ചർച്ച, ഗ്രൂപ്പ് ടാസ്‌ക്, വ്യക്തിഗത അഭിമുഖം തുടങ്ങിയ വിവിധ ഷോർട്ട്ലിസ്റ്റിംഗ് മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷ ഫീസ് യുആർ, ഒബിസി, എൻസിഎൽ, ഇഡബ്ല്യുഎസ് വിഭാഗത്തിൽ പെട്ടവർക്ക് 1180 രൂപയാണ്. പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകളും അടയ്ക്കേണ്ടതുണ്ട്.

ജൂനിയർ എക്സിക്യൂട്ടീവ്/ സെക്രട്ടറി തസ്തികകളിൽ ശമ്പള സ്‌കെയിൽ 30,000 – 1,20,000 രൂപയാണ്. മറ്റ് അലവൻസുകളും ഉൾപ്പെടെ തുടക്കത്തിൽ ഒരു ലക്ഷം രൂപയെങ്കിലും മാസശമ്പളമായി ലഭിക്കും. അസോസിയേറ്റ് എക്സിക്യൂട്ടീവ് തസ്തികയ്ക്കുള്ള ശമ്പള സ്‌കെയിൽ 40,000 – 1,40,000 രൂപയാണ്. ഇവിടെ 1,40,000 രൂപ മുതൽ മാസശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി ബിപിസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ 1800 120 5000 എന്ന നമ്പറിൽ ബിപിസിഎൽ കോൺടാക്റ്റ് സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാം.

Photo and News Source: Kairali News