തിരുവനന്തപുരം: വാൽപ്പാറ ദുരന്തം രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. മലയോര പാതകളിലെ ഹെയർപിൻ വളവുകളിൽ സുരക്ഷാ നടപടികൾ വീണ്ടും ചർച്ചയാകുന്നു. ഡ്രൈവർമാർ പാലിക്കേണ്ട പത്ത് നിർണ്ണായക സുരക്ഷാ നിയമങ്ങളെക്കുറിച്ച് കേരള പോലീസ് ബോധവൽക്കരണം നടത്തുന്നു.

വേഗതയും ഓവർടേക്കിംഗും ഹെയർപിൻ വളവുകളിൽ എത്തുന്നതിന് മുമ്പ് വാഹനത്തിന്റെ വേഗത ഗണ്യമായി കുറയ്ക്കണം. വളവുകളിൽ വെച്ചുള്ള ഓവർടേക്കിംഗ് വലിയ അപകടങ്ങൾക്ക് കാരണമാകും. വളവ് തിരിയുന്നതിന് മുമ്പ് ഹോൺ മുഴക്കി മുൻപിലുള്ള വാഹനങ്ങൾക്കും എതിർവശത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കും സൂചന നൽകേണ്ടത് അത്യാവശ്യമാണ്.

കയറ്റങ്ങളിൽ വാഹനം ചെറിയ ഗിയറിൽ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ഇറക്കങ്ങളിലെ ഹെയർപിൻ വളവുകളിൽ ബ്രേക്കിനെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണ്. നിരന്തരമായ ബ്രേക്കിംഗ് ബ്രേക്ക് ലൈനറുകൾ ചൂടാകാനും ബ്രേക്ക് നഷ്ടപ്പെടാനും (Break Fade) കാരണമാകും. അതിനാൽ, ഗിയറുകൾ ഉപയോഗിച്ചുള്ള എഞ്ചിൻ ബ്രേക്കിംഗ് ശീലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

Photo and News Source: Kvartha