ഭോപ്പാലിലെ സിംഗ്രൗലിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 മണിയോടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ശാഖയിൽ അഞ്ചംഗ സംഘം കൊള്ളയടിച്ചു. വെറും 15 മിനിറ്റിനുള്ളിൽ 5 കോടി രൂപ വിലമതിക്കുന്ന സ്വർണവും 20 ലക്ഷം രൂപയും കവർന്നു പോയി. ബൈക്കുകളിലായി എത്തിയ സംഘം ആദ്യം രണ്ടുപേർ ബാങ്കിനുള്ളിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.

തൊട്ടുപിന്നാലെ മൂന്നുപേർ കൂടി ചേർന്ന് ജീവനക്കാരെ മർദിച്ച് കീഴ്പ്പെടുത്തി. കാഷ് കൗണ്ടറിന്റെയും ലോക്കറുകളുടെയും താക്കോലുകൾ കൈക്കലാക്കിയ സംഘം പണവും സ്വർണവും കവർന്നു. ബാങ്കിനുള്ളിലെ ജനങ്ങളെ ഭയപ്പെടുത്താനായി സംഘം മുകളിലേക്ക് വെടിയുതിർത്തു. വെറും 15 മിനിറ്റിനുള്ളിൽ സംഭവം പൂർത്തിയാക്കി പുറത്തേക്കു പോയ സംഘം, സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.

പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Photo and News Source: Sathyam Online