ബുക്ക് മൈ ഷോയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ മലയാളചിത്രം ‘വാഴ 2’ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റിലീസിനെത്തിയ ബോളിവുഡ് ചിത്രം ‘ഭൂത് ബംഗ്ല’ ആണ് വാഴയുടെ കുതിപ്പിനെ വെല്ലുവിളിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തെത്തിയത്.
വ്യാഴാഴ്ച വാഴ 2 1.42 ലക്ഷം ടിക്കറ്റുകളും ഭൂത് ബംഗ്ലയ്ക്ക് 1.17 ലക്ഷം ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്. എന്നാൽ വെള്ളിയാഴ്ച ഭൂത് ബംഗ്ല 2.61 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കുകയും, വാഴ 2 1.26 ലക്ഷം ടിക്കറ്റുകൾ മാത്രം നേടുകയും ചെയ്തു.
നിലവിൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരുന്നാലും, വാഴ 2 ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത നേട്ടം തുടരുന്നു. കേരളത്തിൽ നിന്ന് ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ എത്തിയ ചിത്രം എന്ന ഖ്യാതിയും വാഴയ്ക്കാണ്. ആഗോള ബോക്സ് ഓഫീസിൽ 200 കോടി എന്ന നാഴികക്കല്ലിന് സമീപമാണ് ചിത്രം. ഒരു മലയാളി സംവിധായകൻ ഒരുക്കിയ ഹിന്ദി ചിത്രം തന്നെ വാഴയ്ക്ക് എതിരാളിയായതും ശ്രദ്ധേയമാണ്.
Photo and News Source: Malayalam Express



